Saturday, May 7, 2011

നിണം : നക്രതുണ്ഡി


5 comments:

 1. അമ്പോ .. ! എന്താ ഇത് ? കുറച്ചു ഡീടെയില്‍സ് കൂടി പോസ്റ്റാമോ കുതിരേ ?

  ReplyDelete
 2. കഥകളി.ഇൻഫോ വെബ്സൈറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ കാറൽമണ്ണയിൽ നടന്ന നരകാസുരവധം കഥകളിയിലെ നിണം. അനിയന്ത്രിതമായ കാമനകൾക്കോ, പ്രത്യേക കാര്യനിർവ്വഹണത്തിലെ പരാജയത്തിനോ അടിപ്പെട്ട്, മൂക്കും മുലയും ഛേദിക്കപ്പെട്ടു രക്താഭിഷിക്തയായി, ആ വാർത്തയറിയിക്കാനായി പാഞ്ഞുവരുന്ന അസുര-രാക്ഷസീരൂപമാണ് നിണം. വളരെ അപൂർവ്വമായി മാത്രം അവതരിപ്പിക്കപ്പെടുന്ന ഇത് ഇന്ന് (08 മേയ് 2011) പുലർച്ചെ നാലരമണിയോടെയായിരുന്നു അരങ്ങേറിയത്. നാസികാകുചങ്ങൾ ഛേദിക്കപ്പെട്ട്, രക്താഭിഷിക്തയായി,“അയ്യയ്യയ്യയ്യോ…”എന്ന ദീനരോദനവുമായി, പന്തങ്ങളിലെറിയുന്ന തെള്ളിപ്പൊടിയുടെ ജാജ്വല്യപ്രഭയിൽ,പാഞ്ഞുവരുന്ന നിണക്കാഴ്ച്ച, സ്ത്രീത്വത്തിന്റെ അത്യന്തദയനീയമായ ആ അവസ്ഥയുടെ ദു:ഖമല്ല, ഭീകരമായ രാക്ഷസീയതയുടെ ഭീതിയും ആമൂലാഗ്രം മാംസവും രക്തവും ചിതറിയ ശരീരത്തിന്റെ ജുഗുപ്‌സയുമാണ് ഉൽ‌പ്പാദിപ്പിക്കുന്നത്. നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ഈ ദൃശ്യവിസ്മയത്തിനായി ഒരുങ്ങാനെടുക്കുന്ന മണിക്കൂറുകളുടെ മനുഷ്യപ്രയത്നങ്ങൾ സാർത്ഥകമാകുന്നതും അവിടെയാണ്.

  സന്ദർഭം : നക്രതുണ്ഡിയെന്ന ഘോരരാക്ഷസി, നരകാസുരന്റെ കൽ‌പ്പനപ്രകാരം ദേവസ്ത്രീകളെ അപഹരിക്കാനായി സ്വർഗത്തിലെത്തുന്നു. അവിടെ വെച്ച് അവൾ, ഇന്ദ്രപുത്രനായ ജയന്തനെ കണ്ട് അനുരക്തയാകുന്നു. തന്റെ ഭീകരമായ രാക്ഷസീരൂപം വെടിഞ്ഞ്, സുന്ദരിയായ ലളിതാരൂപം ധരിച്ച് ജയന്തസമീപത്തെത്തുന്ന നക്രതുണ്ഡി പലപാടുപറഞ്ഞുനോക്കിയെങ്കിലും, അച്ഛന്റെ അനുമതി കൂടാതെ താൻ വിവാഹം ചെയ്യുകയില്ല എന്ന് ജയന്തൻ തീർത്തുപറയുന്നു. ഒരുതരത്തിലും തന്റെ അഭീഷ്ടം സാധ്യമാവില്ലെന്നു തിരിച്ചറിയുന്ന നക്രതുണ്ഡി, ഘോരമായ സ്വരൂപം ധരിച്ച്, ജയന്തനെ നേരിടുന്നു. ജയന്തൻ നക്രതുണ്ഡിയുടെ നാസികാകുചങ്ങൾ അരിഞ്ഞ് വിടുന്നു. അതികഠിനമായ വേദനയാൽ പുളഞ്ഞലറി, നരകാസുരന്റെ മുന്നിലേക്ക് നക്രതുണ്ഡി പാഞ്ഞുപോകുന്നു. ഈ സമയം, ഉദ്യാനത്തിൽ തന്റെ പത്നിയുമായി സല്ലപിക്കുകയായിരുന്ന നരകാസുരൻ, എന്തോ ഭയങ്കരമായ ശബ്ദം കേട്ട്, അതെന്താണെന്ന് ശങ്കിക്കുന്നു. ആകാശത്തിൽ പർവ്വതങ്ങൾ കൂട്ടുമുട്ടുന്ന ശബ്ദമാണോ,സമുദ്രജലം കരകയറിവരുന്ന ശബ്ദമാണോ എന്നിങ്ങനെ പലതും ശങ്കിക്കുന്ന നരകാസുരൻ, (ശബ്ദവർണ്ണന) ദൂരെനിന്നും അത്യുച്ചത്തിലുള്ള നിലവിളിയുമായി ഓടിവരുന്ന നക്രതുണ്ഡിയെ കാണുന്നു. ഇതാണ് നരകാസുരവധത്തിലെ നിണത്തിന്റെ സന്ദർഭം. തുടർന്ന് നക്രതുണ്ഡിയിൽ നിന്ന് വൃത്താന്തങ്ങളറിയുന്ന നരകാസുരൻ, സൈന്യസമേതനായിച്ചെന്ന് ഇന്ദ്രനെ പോരിനുവിളിക്കുകയും, ഇന്ദ്രനെ തോൽ‌പ്പിച്ച് സ്വർഗം കീഴടക്കുകയും ചെയ്യുന്നു.
  (നിണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കടപ്പാട് : http://chengila.blogspot.com/2009/01/blog-post_22.html )

  ReplyDelete
 3. ഈ ചിത്രവുമായി ബന്ധപ്പെട്ട കമന്റുകൾ വായിക്കാൻ ഈ പേജ് സന്ദർശിക്കുക :-

  https://plus.google.com/111550708701718201730/posts/7p6rByscnam

  ReplyDelete